ജുജുരാന ( Western Tragopan )
സംസ്ഥാനം... ഹിമാചല്‍പ്രദേശ്
ശാസ്ത്ര നാമം .. Tragopan melanocephalus
ഹിമാചല്‍പ്രദേശിന്റെ
പുതീയ സംസ്ഥാനപക്ഷിയാണ്
ജുജുരാന. പഴയ
സംസ്ഥാനപക്ഷി മൊണാല്‍ ആയിരുന്നു.
ട്രാഗോപാന്‍
വിഭാഗത്തില്‍ പെട്ടവയാണെങ്കിലും
ഇവ വെസ്റ്റേണ്‍ ട്രാഗോപാന്‍
എന്ന പേരിലാണ് അറിയപ്പെടുന്നത്.
മറ്റു ട്രാഗോപാനുകളില്‍
നിന്നും തികച്ചും വ്യത്യസ്തമായി
ശരീരത്തിലെ ചാരനിറം ഇവയ്ക്കു
മാത്രമെ ഉള്ളൂ. ആണ്‍പക്ഷികള്‍ക്ക്
പെണ്‍പക്ഷികളെക്കാള്‍ വലിപ്പം
കൂടുതലായിരിക്കും.
പ്രായപൂര്‍ത്തിയാകുന്നതുവരെ
ആണ്‍പക്ഷികളെയും പെണ്‍പക്ഷികളെയും
തിരിച്ചറിയാന്‍ പ്രയാസമായിരിക്കും.
ഇവയെ ഹിമാലയന്‍
പ്രദേശങ്ങളില്‍ മാത്രമേ
കാണാറുള്ളൂ. കിഷ്ത്വാര്‍,
ഗ്രേറ്റ് ഹിമാലയന്‍
തുടങ്ങിയ ദേശീയോദ്യാനങ്ങളില്‍
ഇവയെ കാണാം

No comments:
Post a Comment