17 February 2013

ദശപുഷ്പങ്ങള്‍

ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളുടെ സ്ഥാനം ചെറുതല്ല. അവയെ കുറിച്ചറിയാന്‍ ..........
         

     വിഷണുക്രാന്തി

പിത്തഹരമായ ഒരു ഔഷധിയാണ് വിഷണുക്രാന്തി. ഇത് നിലം പറ്റിവളരുന്ന സസ്യമാണ്. ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര, മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ്ക്കും ഉത്തമ ഔഷധിയാണിത്



-->
       കറുക

കറുക പവിത്രമായ ഒരു സസ്യമായി കരുതപെടുന്നു. അതിനാല്‍                 ഇവയെ ഹോമത്തിന്നും ചില പൂജകള്‍ക്കും ഉപയോഗിക്കാറുണ്ട്.  ബലിതര്‍പ്പണതിന്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിനെ ബലിക്കറുക എന്നും പറയാറുണ്ട് ഇത് ബലിതര്‍പ്പണതിന്ഒഴിച്ചുകൂടാന്‍കഴിയാത്ത ഒരു ദ്രവ്യമാണ്

 


മുയൽചെവിയൻ

കേരളത്തിലുടനീളം കണ്ടുവരുന്ന  

ഒരു ഔഷധസസ്യമാണ്‌ 

മുയൽചെവിയൻ.ഇത് ഒരു 

പാഴ്‌ചെടിയായി കാണപ്പെടുന്നു.

മുയലിന്റെ ചെവിയോട് 

സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ 

ഈ പേര്‌ ലഭിച്ചത്.ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ 

രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു.

 

 

-->
തിരുതാളി

ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌   

തിരുതാളി. സ്ത്രീകൾക്കുണ്ടാകുന്ന 

വന്ധ്യതയ്ക്കും, ഗർഭപാത്ര സംബന്ധമായ

അസുഖങ്ങൾക്കും അത്യുത്തമം. 
 
പിത്തരോഗങ്ങൾക്കും തിരുതാളി 

മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു.

വള്ളിച്ചെടിയിൽ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. ഇലയുടെ 

മദ്ധ്യഭാഗത്തുള്ള അടയാളം കാരണം ഈ ചെടിയെ 

ചുട്ടിത്തിരുതാളി എന്നും വിളിക്കാറുണ്ട്. സംസ്കൃതത്തിൽ ലക്ഷ്‌മണ 

എന്നാണിതിന്റെ‌ പേര്‌.


 
-->
ചെറൂള


ഒരു ആയുർ‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം

ഏർവ ലനേറ്റ (ജസ്),ബലിപ്പൂവ് എന്നും 

പേരുണ്ട്കുടുംബം അമരാന്തേസി. 

ശരീരത്തിലെ വിഷാംശങ്ങളെപുറത്തു 

കളയുന്നതിനനും,വൃക്കരോഗങ്ങൾ

തടയുന്നതിനും ഫലപ്രദം.രക്തസ്രാവം,  

കൃമിശല്യം,മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം.  

മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു.  

ദശപുഷ്പങ്ങളിൽ ഒന്നാണിത്.

 
-->
നിലപ്പന


നിലപ്പന ഒരു ഔഷധ സസ്യം ആണ്.

വലിയ വൃക്ഷമായ പനയുടെ           

രൂപത്തിലുള്ള ഒരു ചെറിയ 

പുല്‍ചെടിയാണിത്.

ഇതിന്റെ ഇലകൾ നീണ്ടു കൂർത്

ഇരിക്കും.ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ

മഞ്ഞ നിറമാണ്. കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് 

കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. 


 
-->
കയ്യോന്നി
   
കേരളത്തിൽ ധാരാളമായി കാണപ്പെടുന്നഒരുഔഷധ 

സസ്യമാണ്‌ കയ്യോന്നിഈർപ്പമുള്ള 

സ്ഥലങ്ങളിൽതഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി 

വർദ്ധിപ്പിക്കാനനുംഉപകരിക്കും.  
 
വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും 

അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ 

കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന,

 കഫരോഗ ശമനത്തിന് ഫലപ്രദം. 

സംസ്കൃതത്തിൽകേശ രാജ,കുന്തള വർദ്ധിനി എന്നീ പേരുകളിൽ 

അറിയപ്പെടുന്നു. ഈ ചെടി കഞ്ഞുണ്ണി എന്ന പേരിലും 

അറിയപ്പെടുന്നുശാസ്‌ത്രീയ നാമം: എക്ലിപ്റ്റ ആൽബ.
 
-->

പൂവാംകുറുന്തൽ

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും,

വിഷം കളയുന്നതിന്നും രക്തശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി 

ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ 

സഹദേവിഎന്നാണ് ഇതറിയപ്പെടുന്നത് 

നാട്ടുവൈദ്യത്തിലും ആയുർവേദ

ചികിത്സയിലുംവളരെ പ്രാധാന്യമുള്ള 

ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ.
   
പനി, മലമ്പനി, തേൾവിഷംഅർശസ്, എന്നിവക്കും, നേത്ര 

ചികിത്സയിലും ഉപയോഗിക്കുന്നുപൂവാം കുരുന്നലിന്റെ നീരിൽ 

പകുതി എണ്ണ ചേർത്ത് കാച്ചി
-->തേച്ചാൽ മൂക്കിൽ ദശ വളരുന്നത് 

ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് ദശപുഷ്പങ്ങളിൽ 

ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്.  

പൂവാംകുറുന്തലിന്റെ ദേവത ബ്രഹ്മാവും ഫലപ്രാപ്തി ദാരിദ്ര്യ 

നാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ സരസ്വതി ആണ് 

ദേവത എന്നും കാണുന്നു

 
-->

മുക്കുറ്റി
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്.

 രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് 

തെളിഞ്ഞിട്ടുണ്ട്.    ആയുർവേദപ്രകാരം 

ഉഷ്ണവർദ്ധക ശ്ലേഷ്മവർദ്ധകവുമായഈ 

സസ്യം ത്രിദോഷങ്ങളിൽ 

വാത, പിത്തദോഷങ്ങൾക്ക് 

ഫലപ്രദമാണ്. പനി, ഹെമറേജ്,

ചുമ,അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി 

ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.  

കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic),  

രക്തപ്രവാഹം തടയാനുമുള്ള(Styptic)  കഴിവുള്ളതിനാൽ 

അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു.


 
-->
ഉഴിഞ്ഞ
 
 ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. ശാസ്‌ത്ര നാമം: 

കാർഡിയോസ്‌ പെർമം ഹലികാകാബം 

(Cardiospermum helicacabum Linn.)
 
ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ 

ആണ്‌ ദേവത എന്ന്‌                     

ചിലയിടങ്ങളിൽ കാണുന്നു.മുടി 

കൊഴിച്ചിൽ, നീര്‌, വാതം,പനി 

എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌.  

സുഖപ്രസവത്തിന്‌ഉത്തമംസംസ്കൃതത്തിൽഇന്ദ്രവല്ലിയെന്ന്‌ 

പേര്.





No comments:

Post a Comment