ദൈവപുത്രൻ
യേശുദേവന്‍ ജെറുസലേമില്‍
പ്രവേശിച്ചതിന്റെ ഓർമപുതുക്കൽ
ദിനമായി ആഘോഷിച്ചു വരുന്ന
കുരുത്തോലപ്പെരുന്നാൾ ഇന്ന്.
ആശിർവദിച്ച
കുരുത്തോലയുമേന്തി ഭക്തർ
പ്രദക്ഷിണം നടത്തുന്ന ഈ ദിവസം
ഓശാന ഞായർ എന്നും അറിയപ്പെടുന്നു.
ഓശാന
ഞായറാഴ്ചയോടെയാണ് വിശുദ്ധവാര
കർമ്മങ്ങൾ ആരംഭിക്കുക.
പെസഹവ്യാഴം,
ദു:ഖവെള്ളി
എന്നീ വിശുദ്ധദിനങ്ങളുടെ മുന്നൊരുക്ക ങ്ങളുടെ ഭാഗവുമാണ്
ഇത്.
സമാധാനത്തിന്റെയും
സന്തോഷത്തിന്റെയും ദിനം
കൂടിയാണ് ഓശാന ഞായര്‍.ഭരണാധികാരികളുടെ
ക്രൂരതയില്‍ മനം നൊന്ത്
രക്ഷകനെ പ്രതീക്ഷിച്ചിരുന്ന
യഹൂദ ജനതയ്ക്ക് പുത്തന്‍
പ്രതീക്ഷ ആയിരുന്നു ഈശോയുടെ
ജറുസലേം പ്രവേശനം.കുരിശില്‍
ഏറ്റപ്പെടുന്നതിനു മുന്‍പ്
ജറുസലെമിലേക്ക് വിനയത്തിന്റെ
അടയാളമായ കഴുതപ്പുറത്തെറി
വന്ന ഈശോയെ ഒലിവു മരച്ചില്ലകളും
ഈന്തപ്പനയോലകളും വീശി തങ്ങളുടെ
വസ്ത്രങ്ങള്‍ വഴിയില്‍
വിരിച്ച് "ഓശാന
ദാവീദിന്റെ പുത്രന് ഓശാന"
എന്നു പാടി
ജനക്കൂട്ടം എതിരേറ്റതിന്റെ
സ്മരണ പുതുക്കലാണ് ഓശാന
ഓശാന
ദാവീദിന്റെ പുത്രന് ഓശാന


No comments:
Post a Comment