നിഖില്‍ കുമാര്‍
കേരള ഗവര്‍ണറായി നിഖില്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ്
മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ് ഭവനില്‍ നടന്ന
ചടങ്ങില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേരളത്തിന്‍റെ ഇരുപതാമത് ഗവര്‍ണറായാണ് ബീഹാര്‍ സ്വദേശിയായ നിഖില്‍കുമാര്‍
നിയമിതനായത്.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍
ഫോഴ്സില്‍ ഡയറക്ടര്‍ ജനറല്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍
വഹിച്ചിട്ടുണ്ട്. ഔറംഗബാദില്‍ നിന്ന് ലോകസഭയിലേക്കും
തിരഞ്ഞെടുക്കപ്പെട്ടു. നാഗാലാന്‍ഡ് ഗവര്‍ണറായിരിക്കേയാണ് കേരളാ ഗവര്‍ണറായി
നിയമിതനായത്.


No comments:
Post a Comment