8 March 2013

                ലോക വനിതാദിനം  മാര്‍ച്ച് 8

           ഇനി ഒരു പെണ്ണും കരയാന്‍ ഇടവരാതിരിക്കട്ടെ


1908ല്‍ ആദ്യമായി സ്ത്രീകള്‍ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരെ സമത്വവും വോട്ട് അവകാശവും കൂടുതല്‍ വേതനവും ആവശ്യപെട്ട് ന്യൂ യോര്‍ക്ക്‌ തെരുവില്‍ പ്രകടനം നടത്തി . അമേരിക്കയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനം അനുസരിച്ച് ആദ്യത്തെ വനിതാ ദിനം ഫെബ്രുവരി 28 ന് അവിടെ ആച്ചരിക്കപെട്ടു . ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് അത് മാര്‍ച്ച് 8 ആയി തീരുമാനിക്കപെട്ടു . റഷ്യയിലെയും യൂറോപ്പിലെയും സ്ത്രീകള്‍ യുദ്ധത്തിനും ചൂഷണത്തിനും എതിരായി തെരുവില്‍ ഇറങ്ങി .1917 ഇല്‍ യുദ്ധത്തില്‍ 20 ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപെട്ടു . അപ്പോള്‍ സ്ത്രീകള്‍ 'ആഹാരവും സമാധാനവും 'എന്നാ മുദ്രാവാക്യവുമായി വന്‍ രീതിയില്‍ പ്രക്ഷോഭം തുടങ്ങി . 4 ദിവസം നീണ്ടു നിന്ന സമരത്തിനു ഒടുവില്‍ സര്‍ അവരുടെ ചില അവകാശങ്ങള്‍ ,വോട്ട് ചെയ്യാനുള്ള അവകാശം ഉള്‍പ്പെടെ നല്‍കാന്‍ നിര്‍ബന്ധിതനായി. 
  

2013ലെ വനിതാദിന മുദ്രാവാക്യം 
"വാഗ്ദാനം വാഗ്ദാനം മാത്രം. 
സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് 
അറുതിവരുത്താന്‍ കാലമായി "
 
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അതിക്രമങ്ങളും ക്രൂരതകളും തടയാന്‍ തങ്ങളാലാവും വിധം പ്രവര്‍ത്തിക്കുമെന്നാവട്ടെ ഈ വനിതാദിനത്തില്‍ നമ്മളോരോരുത്തരും എടുക്കുന്ന തീരുമാനം. നന്മകളുടെ സന്ദേശവും മൂല്യബോധവും കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുന്നതാവണം നമ്മുടെ വിദ്യാഭ്യാസം. 
ഏവര്‍ക്കും വി.യു.പി എസ്സിന്റെ വനിതാദിനാശംസകള്‍



No comments:

Post a Comment