14 March 2013

കഥ

-->
വഴക്കിട്ടാല്‍ 

ഒരിടത്ത് ഒരു തത്ത കുഞ്ഞുണ്ടായിരുന്നു. അതിന്റെ പേര് മിന്നു എന്നായിരുന്നു. ഒരിക്കല്‍ അവള്‍ തീറ്റതേടി യാത്രയായി. പറന്ന് പറന്ന് അവള്‍ ഒരു വയലിലെത്തി. തത്തക്കുഞ്ഞ് പറന്ന് താഴെ ഇറങ്ങി. 'അതാ ഒരു നെല്‍മണി' അവള്‍ ആ നെല്‍മണി കൊത്തിയെടുത്തു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു കൊക്ക് ആ വയലില്‍ നില്‍പ്പുണ്ടായിരുന്നു. കൊക്ക് മിന്നുവിന്റെ അടുത്തെത്തി. അവള്‍ ചോദിച്ചു "നീ എന്തിനാണ് ഈ വയലില്‍ വന്നത് ഇത് എനിക്ക് അവകാശപ്പെട്ട വയലാണ് " മിന്നു ഒന്നും മിണ്ടിയില്ല. കൊക്കിന് ദേഷ്യം വന്നു. അവള്‍ ഒറ്റകൊത്ത് മിന്നു പേടിച്ച് പറന്നുയര്‍ന്നു. കൊക്കും വിട്ടില്ല അവള്‍ മിന്നുവിന്റെ പിന്നാലെ പറന്നു.
 അവര്‍ പറന്നു വരുന്നത് ഒരു വേട്ടക്കാരന്‍ കാണുന്നുണ്ടായിരുന്നു. “ഹായ് എനിക്കിന്നു ഭക്ഷണമായി, ഈ രണ്ടിനെയും പിടിക്കാം" പറന്നുവന്ന മിന്നുവും കൊക്കും വേടന്റെ വലയില്‍ കുടുങ്ങി. രണ്ടുപേരും കൂവി കരഞ്ഞു. വേടന്‍ അവരെ പിടിക്കുന്നതിനുമുമ്പ് അവര്‍ രണ്ടുപേരും ചേര്‍ന്ന് ആ വല കൊത്തി പൊട്ടിച്ചു. അവര്‍ രണ്ടുപേരും ഒന്നിച്ച് പറന്നുയര്‍ന്നു. അങ്ങനെ അവര്‍ രണ്ടുപേരും നല്ല കൂട്ടുകാരായി. പിന്നീടൊരിക്കലും അവര്‍ തമ്മില്‍ വഴക്കിട്ടിട്ടില്ല.

                                                                                           അസിക പി
                                                                                                3 A

1 comment: