പ്രധാനമായും
മധ്യതിരുവിതാംകൂറില്‍
പ്രചാരത്തിലുള്ള ഒരു കലാരൂപമാണ്
പടയണി. ദാരികവധവുമായി
ബന്ധപ്പെട്ടതാണ് ഈ എന്ന
കലാരൂപം. ദാരികനെ
വധിച്ച ഭദ്രകാളിയുടെ കഥയാണ്
ഇതിലെ ഇതിവൃത്തം.
ദാരികന്റെ
തലയുമായി ശിവസന്നിധിയിലേത്തിയ
ഭദ്രകാളിയെ ശാന്തയാക്കാന്‍
ദേവകള്‍ കിണഞ്ഞു
പരിശ്രമിച്ചു. ഒരു
രക്ഷയുമില്ല. കോപം
ശമിച്ചില്ലെങ്കില്‍ മൂന്നു
ലോകങ്ങളും വെന്ത് വെണ്ണീറായതു
തന്നെ! ലോകം
നശിക്കാന്‍ പോവുകയാണെന്നു
മനസ്സിലാക്കിയ സുബ്രഹ്മണ്യന്‍
പരമശിവനോട് ഒരു വിദ്യ പറഞ്ഞു.
"ഭദ്രകാളിയുടെ
ഭീകരരൂപം പോലെ ചില കോലങ്ങള്‍
ഉണ്ടാക്കുക. അതു
കാണിച്ചാല്‍ ദേവിയുടെ കോപം
ശമിക്കും."
സുബ്രഹ്മണ്യന്‍
പറഞ്ഞതനുസരിച്ച് പരമശിവനും
ദേവകളും ഭൂതഗണവുമൊക്കെ
ശരീരത്ത് പല കോലങ്ങളും
വെച്ചുകെട്ടി.
ചിലത് തീ
തുപ്പുന്നു, ചിലത്
ആനയെ പോലെ, സിംഹത്തെ
പോലെ, പക്ഷിയെപ്പോലെ.
പിന്നെ
എല്ലാവരും ചേര്‍ന്ന് തുള്ളാന്‍
തുടങ്ങി.കോലങ്ങള്‍
കണ്ടതോടെ ദേവിയുടെ കോപമടങ്ങി.
മാത്രമല്ല.
ദേവി
പൊട്ടിച്ചിരിക്കാനും തുടങ്ങി.
ഭദ്രകാളിയുടെ
കോപം ശമിപ്പിക്കാന്‍ അന്നു
നടത്തിയ കോലംതുള്ളലിന്റെ
സ്മരണയാണത്രേ പടയണി.
കടമ്മനിട്ടക്കാവിലെ
പടയണി ഏറെ പ്രശസ്തമാണ്.

No comments:
Post a Comment