23 March 2013

ലോക ഭൗമദിനം മാര്‍ച്ച് 23

ഇന്ന് ലോകഭൗമദിനം
ലോകത്തിന്റെ നിലനില്‍പ്പിന് ഭൂമിയെ സംരക്ഷിക്കും എന്ന് പ്രതിജ്ഞയെടുക്കേണ്ട ദിനം
ലോകഭൗമദിനം മാര്‍ച്ച് 23
                                 
                               
         ജനങ്ങളില്‍ പരസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22 ന് അമെരിക്കയിലാണ് ആദ്യ ഭൗമദിനം ആചരിച്ചത്. 141 രാജ്യങ്ങള്‍ ഒപ്പിട്ട് 1997 ലെ ക്വാട്ട ഉച്ചകോടിയോടെ ദിനാചരണം ആഗോളതലത്തിലെത്തി. ഭൂമിയുടെ നിലനില്‍പ്പ് നമ്മുടേതും കൂടിയാണെന്നാണ് ഓരോ ഭൗമദിനവും ഓര്‍മിപ്പിക്കുന്നത്. വരും തലമുറയ്ക്കു കൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കുകയെന്ന ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ വിസ്മരിച്ചു കൊണ്ടു ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. വനനശീകരണം, വ്യവസായ-നഗരവത്കരണം എന്നിവ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ജലസ്രോതസുകള്‍ ഇല്ലാതായി. മിക്കയിടങ്ങളും വരള്‍ച്ചയുടെ പിടിയിലായി. ആഗോള താപനം അടക്കമുള്ള പ്രശ്നങ്ങള്‍ രൂക്ഷമായി. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഭൂമിയിലെ താപം നാലു ഡിഗ്രി വര്‍ധിക്കുമെന്നാണു യുഎസ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.


                                                    
  ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നിവയ്‌ക്കെതിരായാണ് ഭൗമദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി രാത്രി 8.30 മുതല്‍ 9.30 വരെ പരമാവധി വൈദ്യുതി വിളക്കുകള്‍ അണച്ചിടും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വറിനു(ഡബ്‌ള്യൂ.ഡബ്‌ള്യൂ.എഫ്) കീഴിലെ ‘എര്‍ത്ത് അവര്‍ ഗ്‌ളോബലി’ന്റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഭൗമ മണിക്കൂര്‍ (എര്‍ത്ത് അവര്‍ കാമ്പയിന്‍) ആചരിക്കുന്നത്.
ലോകരാജ്യങ്ങള്‍ രാത്രി എട്ടര മുതല്‍ ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ചും വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുമാണ് ഭൗമ മണിക്കൂറില്‍ പങ്കാളികളാകുക. പാരമ്പര്യേതര  ഊര്‍ജ്ജം ഉപയോഗിക്കുക, ഊര്‍ജ്ജസംരക്ഷണം ശീലമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭൗമ മണിക്കൂര്‍ ആചരണം നടക്കുന്നത്.

       ഊര്‍ജ്ജ സംരക്ഷണത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം ഈ പരിപാടി മുന്നോട്ടുവെയ്ക്കുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി. നടപ്പാക്കുന്ന ഊര്‍ജ്ജസംരക്ഷണ ബോധവത്കരണ പരിപാടി ലാഭപ്രഭയ്ക്കും ഇന്ന് തുടക്കമാവും.
                                                   

          കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ക്കെതിരായ സന്ദേശം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2007ല്‍ സിഡ്‌നിയിലാണ് ഭൗമ മണിക്കൂര്‍ ആചരണത്തിന് തുടക്കമിട്ടത്. 200 കോടി ജനങ്ങളില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശമെത്തിക്കാനാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ 150ലേറെ നഗരങ്ങള്‍ ഇത്തവണ ഭൗമ മണിക്കൂറില്‍ പങ്കാളികളാകുമെന്ന് എര്‍ത്ത് അവര്‍ ഗ്‌ളോബല്‍ സി.ഇ.ഒയും സ്ഥാപകാംഗവുമായ ആന്‍ഡി റിഡ്‌ലി പറഞ്ഞു.
കേരളത്തില്‍ തിരുവനന്തപുരത്താണ് പ്രധാന പരിപാടികള്‍ നടക്കുക. വൈദ്യുതി ബോഡിന്റെ എല്ലാ ഓഫിസുകളിലും രാത്രി 8.30 മുതല്‍ 9.30 വരെ കഴിയുന്നത്ര വിളക്കുകള്‍ അണക്കാന്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment