സംസ്ഥാനം : കേരളം,അരുണാചല്‍ പ്രദേശ്
ശാസ്ത്രനാമം : Buceros Bicomis
കേരളം,അരുണാചല്‍ പ്രദേശ് എന്നിവയുടെ സംസ്ഥാനപക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍
വലീയ കൊക്കുള്ള അഴകുള്ള പക്ഷി. ചിറകടി ശബ്ദം കാരണം മലമുഴക്കി എന്ന പേരു ലഭിച്ചു. മരപ്പോത്തിലാണ് മലമുഴക്കി വേഴാമ്പല്‍ മുട്ടയിടുന്നത് പെണ്‍പക്ഷി അടയിരിക്കുമ്പോള്‍ ആണ്‍പക്ഷി ഇണയ്ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കെടുക്കുന്നു മുട്ടവിരിയാന്‍ 38-40 ദിവസം വേണം. കുഞ്ഞുങ്ങള്‍ക്ക് ചിറക് വരുന്നതുവരെ അമ്മപക്ഷി പുറത്തിറങ്ങാറില്ല. അതിന് വീണ്ടും ഒന്നര മാസം കാക്കണം. വേഴാമ്പലിന്റെ ഭക്ഷണരീതി വിചിത്രമാണ്. കൊത്തിയെടുത്ത ഭക്ഷണ പദാര്‍ത്ഥം മേല്‍പ്പോട്ടേക്ക് എറിഞ്ഞ് താഴേക്ക് വരുമ്പോള്‍ കൊക്ക് പിളര്‍ത്തി ഭഷ്യവസ്തു അകത്താക്കുന്ന രീതിയാണത്.

No comments:
Post a Comment