29 March 2013

ഹരിതം

    ഞങ്ങളും ഹരിതവിദ്യാലയം 2012-13
'പ്രകൃതിസംരക്ഷണത്തിന് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ' എന്ന ആശയവുമായി, മാതൃഭൂമി 2009തില്‍ ആരംഭിച്ച "സീഡ്" (സ്റ്റുഡന്റസ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ഡെവലപ്മെന്റ് ) പദ്ധതിയുടെ 2012ജൂണ്‍ മുതല്‍ 2013ജനുവരി വരെയുള്ള കാലയളവില്‍ കേരളത്തിലെ ആറായിരത്തോളം സ്ക്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കണ്ടത്തിയ സ്ക്കൂളുകളുടെ പട്ടികയില്‍ നമ്മുടെ സ്ക്കൂളും സ്ഥാനം പിടിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയില്‍ മൂന്നാം സ്ഥാനക്കാരായാണ് കീഴൂര്‍ വാഴുന്നവര്‍സ് യു പി സ്ക്കൂളിന്റെ മുന്നേറ്റം.






കാഴ്ച

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും

പടയണി

 
പ്രധാനമായും മധ്യതിരുവിതാംകൂറില്‍ പ്രചാരത്തിലുള്ള ഒരു കലാരൂപമാണ് പടയണി. ദാരികവധവുമായി ബന്ധപ്പെട്ടതാണ് ഈ എന്ന കലാരൂപം. ദാരികനെ വധിച്ച ഭദ്രകാളിയുടെ കഥയാണ് ഇതിലെ ഇതിവൃത്തം. ദാരികന്റെ തലയുമായി ശിവസന്നിധിയിലേത്തിയ ഭദ്രകാളിയെ ശാന്തയാക്കാന്‍ ദേവകള്‍ കിണഞ്ഞു പരിശ്രമിച്ചു. ഒരു രക്ഷയുമില്ല. കോപം ശമിച്ചില്ലെങ്കില്‍ മൂന്നു ലോകങ്ങളും വെന്ത്‌ വെണ്ണീറായതു തന്നെ! ലോകം നശിക്കാന്‍ പോവുകയാണെന്നു മനസ്സിലാക്കിയ സുബ്രഹ്മണ്യന്‍ പരമശിവനോട്‌ ഒരു വിദ്യ പറഞ്ഞു. "ഭദ്രകാളിയുടെ ഭീകരരൂപം പോലെ ചില കോലങ്ങള്‍ ഉണ്ടാക്കുക. അതു കാണിച്ചാല്‍ ദേവിയുടെ കോപം ശമിക്കും." സുബ്രഹ്മണ്യന്‍ പറഞ്ഞതനുസരിച്ച് പരമശിവനും ദേവകളും ഭൂതഗണവുമൊക്കെ ശരീരത്ത്‌ പല കോലങ്ങളും വെച്ചുകെട്ടി. ചിലത്‌ തീ തുപ്പുന്നു, ചിലത്‌ ആനയെ പോലെ, സിംഹത്തെ പോലെ, പക്ഷിയെപ്പോലെ. പിന്നെ എല്ലാവരും ചേര്‍ന്ന്‌ തുള്ളാന്‍ തുടങ്ങി.കോലങ്ങള്‍ കണ്ടതോടെ ദേവിയുടെ കോപമടങ്ങി. മാത്രമല്ല. ദേവി പൊട്ടിച്ചിരിക്കാനും തുടങ്ങി. ഭദ്രകാളിയുടെ കോപം ശമിപ്പിക്കാന്‍ അന്നു നടത്തിയ കോലംതുള്ളലിന്റെ സ്മരണയാണത്രേ പടയണി. കടമ്മനിട്ടക്കാവിലെ പടയണി ഏറെ പ്രശസ്തമാണ്‌.

ഇന്ന്

ദു:ഖവെള്ളി

യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌.

 ഏവര്‍ക്കും വി.യു.പി.എസ്സിന്റെ ഈസ്റ്റര്‍ ആശംസകള്‍

28 March 2013

ഓര്‍ക്കാന്‍ ഒത്തിരി ഗാനം

വയലാര്‍ രാമവര്‍മ്മ ജന്മദിനം മാര്‍ച്ച് മാസം 28





ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ച് മാസം 28-നു ജനിച്ചു. അച്ഛൻ വെള്ളാരപള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി.കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി.വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനും ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. 'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാർ തിരുത്തി. യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശം. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പിളർപ്പിനുശേഷം വയലാറിനെ CPI ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. ചൈനാപക്ഷപാതികൾ പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. പിളർപ്പിനുശേഷം സി.പി..ക്കൊപ്പംനിന്ന വയലാർ മരിക്കുന്നതുവരെ ഈ നിലപാട് തുടർന്നു. മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പ്രശസ്തമായ വയലാര്‍ പുരസ്ക്കാരം ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്
                                                

           വയലാര്‍ പുരസ്ക്കാരം
വര്‍ഷം
ജേതാവ്
കൃതി
1977 ലളിതാംബിക അന്തര്‍ജനം അഗ്നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ
1979 മലയാറ്റൂര്‍ രാമകൃഷ്ണന്‍
യന്ത്രം
1980 തകഴി കയര്‍
1981 വൈലോപ്പിള്ളി മകരക്കൊയ്ത്ത്
1982 ഒ എന്‍ വി ഉപ്പ്
1983 വിലാസിനി അവകാശികള്‍
1984 സുഗതകുമാരി അമാപലമണി
1985 എം . ടി രണ്ടാമൂഴം
1986 എന്‍. എന്‍ കക്കാട് സഫലമീയാത്ര
1987 എന്‍. കൃഷ്ണപ്പിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനെല്ലൂര്‍ കരുണാകരന്‍ തിരുനെല്ലൂര്‍ കരുണാകരന്റെ കവിതകള്‍
1989 സുകുമാര്‍ അഴീക്കോട് തത്ത്വമസി
1990 സി.രാധാകൃഷ്ണന്‍ മുന്‍പേപറക്കുന്ന പക്ഷികള്‍
1991 .വി വിജയന്‍ ഗുരുസാഗരം
1992 എം.കെ സാനു ചങ്ങമ്പുഴ -നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993 ആനന്ദ് (പി.സച്ചിദാനന്ദന്‍) മരുഭൂമികള്‍ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രന്‍ ഗുരു
1995 തിക്കോടിയന്‍ അരങ്ങുകാണാത്ത നടന്‍
1996 പെരുമ്പടവ് ശ്രീധരന്‍ ഒരു സങ്കീര്‍ത്തനം പോലെ
1997 മാധവിക്കുട്ടി നീര്‍മാതളം പൂത്തകാലം
1998 എസ് ഗുപ്തന്‍ നായര്‍ സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലന്‍ തട്ടകം
2000 എം.വി. ദേവന്‍ ദേവസ്പന്ദനം
2001 ടി. പത്മനാഭന്‍ പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
2002
അയ്യപ്പപണിക്കര്‍ അയ്യപ്പപണിക്കരുടെ കവിതകള്‍
2003 കെ. മുകുന്ദന്‍ കേശവന്റെ വിലാപം
2004 സാറജോസഫ് ആലാഹയുടെ പെണ്‍മക്കള്‍
2005 കെ. സച്ചിദാനന്ദന്‍ സാക്ഷ്യങ്ങള്‍
2006 സേതു അടയാളങ്ങള്‍
2007 എം. ലീലാവതി അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാര്‍ ഹൈമവതഭൂവില്‍
2009 എം. തോമസ് മാത്യു ലാവണ്യാനുഭവത്തിന്റെ യുക്തിശില്‍പ്പം
2010 വിഷ്ണുനാരായണന്‍ നമ്പൂതിരി ചാരുലത
2011 കെ.പി.രാമനുണി ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം അന്തിമഹാകാല

       അയ്യപ്പപണിക്കര്‍ പുരസ്ക്കാരം നിരസിച്ചു.
ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമിഅവാർഡും 1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ്ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.

അവാര്‍ഡുകള്‍
കേരള സാഹിത്യ അകാദമി അവാര്‍ഡു :
1961 -
സര്‍ഗസന്ഗീതം (കവിതകള്‍)ദേശീയ പുരസ്കാരം :
1973 -
രചന (പാട്ട് : "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു "; Film: അച്ഛനും ബാപ്പയും )കേരള സംസ്ഥാന അവാര്‍ഡുകള്‍ :
1969 -
രചന
1972 -
രചന
1974 -
രചന
1975 –
രചന

  ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ട ഏറ്റവും സര്‍ഗ്ഗധനനായ കവിയെന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച വയലാര്‍ രാമവര്‍മ്മ 1975 ഒക്ടോബര്‍ 27ന് 47-ാമത്തെ വയസ്സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാണ് അന്തരിച്ചത്.   ഒരാഴ്ച മുമ്പ് വയലാറിലെ വീട്ടില്‍ രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കവിയെ ആദ്യം ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റുകയും ചെയ്തു. കരള്‍വീക്കം ആയിരുന്നു രോഗം.  ഒക്ടോബര്‍ 26ന് വയലാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രമുഖ സര്‍ജനും ജനകീയ ഡോക്ടറുമായ പി.കെ.ആര്‍.വാര്യര്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. കവിയോടുള്ള ആരാധനമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍പോലും രക്തം നല്‍കാന്‍ എത്തിയിരുന്നു
 
-->      മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കിടയിലും പിന്നീടുമായി 33 കുപ്പി രക്തം വയലാര്‍ രാമവര്‍മ്മക്ക് നല്‍കി. 33-ാമത് കുപ്പി രക്തം നല്‍കുന്നതിനിടയില്‍ അദ്ദേഹത്തിന് വിറയല്‍ അനുഭവപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ പോയി ഡോ.പി.കെ.ആര്‍.വാര്യരെ വിളിച്ചുകൊണ്ടു വന്നപ്പോഴേക്കും കവി അന്ത്യശ്വാസംവലിച്ചിരുന്നു.

                                                   

വയലാര്‍ സ്മൃതിമണ്ഡപം


ഇന്ന്

 
പെസഹവ്യാഴം.
യേശുക്രിസ്തുവിന്‍റെ പീഢാനുഭവങ്ങളുടെ സ്മരണകള്‍ ഉണര്‍ത്തി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുകയാണ്. കുരിശിലേറ്റുന്നതിനു മുന്‍പ് ക്രിസ്തുവിന്‍റെ അന്ത്യ വിരുന്നിന്‍റെ ഓര്‍മ്മയാണ് പെസഹവ്യാഴം. തിരുവത്താഴത്തിനു മുന്നോടിയായി ക്രിസ്തു ശിഷ്യന്‍മാരുടെ കാല്‍കഴുകിയതിന്‍റെ ഓര്‍മ്മക്കായി എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും കാല്‍കഴുകള്‍ ശിശ്രുഷ നടക്കും
 



LAST SUPPER  തിരുവത്താഴം



 കാല്‍കഴുകള്‍ ശിശ്രുഷ

27 March 2013

വരവറീച്ച്

വിഷുവിന്റെ വരവും വേനലവധിയും അറീച്ച് സ്ക്കൂള്‍ പറമ്പില്‍ കൊന്ന പൂത്തപ്പോള്‍









26 March 2013

അഭിനയ ലോകത്തെ അമ്മയ്ക്ക് മലയാളികളുടെ ആദരാഞ്ജലി

മലയാളത്തിന്റെ 'അമ്മ' നടി പത്മശ്രീ സുകുമാരി അഭിനയലോകത്തു നിന്നും വിട വാങ്ങി.
 
     പ്രശസ്ത നടി സുകുമാരി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.
ഫിബ്രവരി 27ന് വീട്ടിലെ പ്രാര്‍ഥനാമുറിയില്‍ നിലവിളക്ക് തെളിയിക്കവേ തീ പടര്‍ന്നുപിടിച്ചാണ് സുകുമാരിക്ക് കൈകകളിലും ശരീരത്തിലും പൊള്ളലേറ്റത്. ഇതേത്തുടര്‍ന്ന് സുകുമാരി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണുബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി സുകുമാരിയെ പ്രത്യേക വാര്‍ഡിലാണ് കിടത്തിയിരുന്നത്. കുറച്ചു വര്‍ഷം മുമ്പ് അവര്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
     പൂജപ്പുര ബാങ്കില്‍ മാനേജരായിരുന്ന മാധവന്‍നായരുടേയും സത്യഭാമയുടേയും മകളായി 1940 ഒക്ടോബര്‍ ആറിന് നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. പൂജപ്പുര എല്‍.പി സ്‌കൂളില്‍ രണ്ടാംക്ലാസ് വരെ പഠനം. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം തന്നെ നൃത്തവും സുകുമാരി അഭ്യസിച്ചു പോന്നു. പിന്നീട് മാധവന്‍നായരുടെ ഇളയ സഹോദരി സരസ്വതി കുഞ്ഞമ്മയുടെ മദ്രാസിലുള്ള വീട്ടിലേക്ക് കുഞ്ഞു സുകുമാരി പഠനത്തിനായി പോയി. സരസ്വതി കുഞ്ഞമ്മയുടെ മക്കളായ ലളിത, രാഗിണി, പത്മിനിമാരോടൊപ്പമായി സുകുമാരിയുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും നൃത്താഭ്യാസവും. മദ്രാസില്‍ തേഡ്‌ഫോറം വരെ പഠിച്ചു.
       19
താം വയസില്‍ മഹാരാഷ്ട്രക്കാരനായ സംവിധായകന്‍ ഭീംസിങിനെ വിവാഹം കഴിച്ചു. അദ്ദേഹം സംവിധാനം ചെയ്ത രാജറാണിയിലും പാശമലരിലും സുകുമാരി അഭിനയിച്ചിരുന്നു. ആ പരിചയമാണ് വിവാഹത്തിലെത്തിയത്. സുകുമാരിക്ക് 30 വയസുള്ളപ്പോള്‍ അദ്ദേഹം അന്തരിച്ചു. ചെന്നൈ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായ സുരേഷാണ് മകന്‍. മരുമകള്‍ ഉമ ഫാഷന്‍ ഡിസൈനറാണ്
          ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ എട്ടാം വയസിലാണ് സുകുമാരി അരങ്ങേറ്റം കുറിക്കുന്നത്. ഈ സമയത്ത് സിനിമയിലെ ചില നൃത്ത സംഘങ്ങളിലും സുകുമാരിക്ക് അവസരം ലഭിച്ചു. പന്ത്രണ്ടാം വയസില്‍ നടി രാജസുലോചനയുടെ പുഷ്പാഞ്ജലി ട്രൂപ്പിലും നടി കുശലകുമാരിയുടെ ട്രൂപ്പിലും അംഗമായി. പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ്ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെയാണ് അവര്‍ ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. പത്മിനിക്കൊപ്പം ഷൂട്ടിംഗ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമാകാന്‍ തുടങ്ങി.വൈ.ജി പാര്‍ഥസാരഥിയുടെ പെറ്റാല്‍ താന്‍ പിള്ളയാണ് ആദ്യമായി അഭിനയിച്ച നാടകം . ചോ രാമസ്വാമിയായിരുന്നു അതില്‍ നായകന്‍. ചോരാമസ്വാമിയുടെ ട്രൂപ്പില്‍ 4000 ത്തിലധികം സ്റ്റേജുകളില്‍ അഭിനയിച്ചു. തുഗ്ലക് എന്ന നാടകം 1500 ലധികം സ്റ്റേജുകളിലാണ് കളിച്ചത്.
                                                        


      തസ്‌ക്കരവീരന്‍ എന്ന മലയാള ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. സത്യനും രാഗിണിയുമായിരുന്നു അതില്‍ നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറിപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടേതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തി നില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യ വേഷങ്ങളിലാണ് സുകുമാരി തിളങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ത്തിലധികം ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചു.
          സുകുമാരിയുടെ ജോടിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. 30 ലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോടിയായും അമ്മയായും സുകുമാരി അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോടിയായും സുകുമാരി അഭിനയിച്ചിട്ടുണ്ട്.നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പ്പരയായിരുന്നു. അഭ്യസിച്ചിട്ടില്ലങ്കിലും കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടേയും രാഗിണിയുടേയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
                                                  
ചട്ടക്കാരി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, സസ്‌നേഹം, പൂച്ചക്കൊരു മുക്കുത്തി, മിഴികള്‍ സാക്ഷി, അരപ്പെട്ട കെട്ടിയ ഗ്രാമം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
1974 ,1979, 1983, 1985 ലും സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചത് സുകുമാരിക്കാണ്. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991) മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974) പ്രചോദനം അവാര്‍ഡ് (1997) മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി സുകുമാരിയെ ആദരിച്ചു. 2012ല്‍ അഭിനയിച്ച 3ജി ആണ് അവസാന ചിത്രം.


24 March 2013

കുരുത്തോലപ്പെരുന്നാള്‍

ഓശാന ഞായര്‍


               ദൈവപുത്രൻ യേശുദേവന്‍ ജെറുസലേമില്‍ പ്രവേശിച്ചതിന്റെ ഓർമപുതുക്കൽ ദിനമായി ആഘോഷിച്ചു വരുന്ന കുരുത്തോലപ്പെരുന്നാൾ ഇന്ന്. ആശിർവദിച്ച കുരുത്തോലയുമേന്തി ഭക്തർ പ്രദക്ഷിണം നടത്തുന്ന ഈ ദിവസം ഓശാന ഞായർ എന്നും അറിയപ്പെടുന്നു. ഓശാന ‍ ഞായറാഴ്ചയോടെയാണ് വിശുദ്ധവാര കർമ്മങ്ങൾ ആരംഭിക്കുക. പെസഹവ്യാഴം, ദു:ഖവെള്ളി എന്നീ വിശുദ്ധദിനങ്ങളുടെ മുന്നൊരുക്ക ങ്ങളുടെ ഭാഗവുമാണ് ഇത്.
            സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനം കൂടിയാണ് ഓശാന ഞായര്‍.ഭരണാധികാരികളുടെ ക്രൂരതയില്‍ മനം നൊന്ത് രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷ ആയിരുന്നു ഈശോയുടെ ജറുസലേം പ്രവേശനം.കുരിശില്‍ ഏറ്റപ്പെടുന്നതിനു മുന്‍പ് ജറുസലെമിലേക്ക് വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്തെറി വന്ന ഈശോയെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വീശി തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ച് "ഓശാന ദാവീദിന്റെ പുത്രന് ഓശാന" എന്നു പാടി ജനക്കൂട്ടം എതിരേറ്റതിന്റെ സ്മരണ പുതുക്കലാണ് ഓശാന
               ഓശാന ദാവീദിന്റെ പുത്രന് ഓശാന

ചുമച്ച് ചുമച്ച് തീര്‍ക്കാനായ് ഒരു ജീവിതം ?

                    മാര്‍ച്ച് 24 - ലോക ക്ഷയരോഗ ദിനം


           മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത് എന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ റോബര്‍ട്ട് കാഷ് ലോകത്തോട് പറഞ്ഞ ദിനമാണ് ഇത്
"തടയാം ക്ഷയരോഗം എന്റെ ജീവിതകാലത്ത് ' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനാചരണ സന്ദേശം.
ടി ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ട്യൂബര്‍ക്കുലോസിസ് (Tuberculosis) അഥവാ ക്ഷയം ശ്വാസകോശത്തെയാ‌ണ് പ്രധാനമായും ബാധിക്കുന്നത്. 75% ക്ഷയരോഗങ്ങളും ശ്വാസകോശത്തെയാണ് ബാധിക്കുന്നത് എന്നുതന്നെ പറയാം.
 
ഒരല്‍പം ഭയത്തോടെ മാത്രംനോക്കിക്കാണുന്ന ഒരു രോഗമാണല്ലോ ക്ഷയരോഗം. മരുന്ന് ലഭ്യമാണെങ്കിലും ആ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും കാണാറില്ല. പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണിത്. ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് . എന്നാല്‍ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം, അസ്ഥികള്‍, സന്ധികള്‍, രക്തചംക്രമണവ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. അപൂര്‍വ്വമായി മൈക്കോബാക്റ്റീരിയ വിഭാഗത്തില്‍ പെടുന്ന മറ്റു ബാക്ടീരിയകളായ മൈക്കോബാക്റ്റീരിയം ബോവിസ് മൈക്കോബാക്റ്റീരിയം ആഫ്രിക്കാനം, മൈക്കോബാക്റ്റീരിയം കാനെറ്റി, മൈക്കോബാക്റ്റീരിയം മൈക്രോറ്റി എന്നിവയും ക്ഷയരോഗം ഉണ്ടാക്കാം.

                 പുകച്ച് തീര്‍ക്കണോ ? ഈ ജീവിതം.........
  ലക്ഷണങ്ങള്‍
നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുന്ന ചുമ, പനി, വിറയല്‍, രാത്രിയിലെ വിയര്‍പ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വിളര്‍ച്ച, വേഗത്തില്‍ ക്ഷീണിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.
പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. വളര്‍ച്ചയ്ക്ക് പ്രാണവായു ആവശ്യമുള്ള ഈ രോഗാണു, ഓരോ 16 - 20 മണിക്കൂറില്‍ സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വളരുന്നു. ഇത് മറ്റ് ബാക്റ്റീരിയകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വളര്‍ച്ചാനിരക്കാണ്. അവ ഒരു മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് വളര്‍ച്ചയെത്തി സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വീണ്ടും വളരുന്നു. മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ്' ബാക്റ്റീരിയയ്ക്ക് കോശഭിത്തി ഉണ്ടെങ്കിലും ഫോസ്‌ഫോലിപിഡ് കൊണ്ടുള്ള പുറം പാളി ഇല്ലാത്തതിനാല്‍ ഇതിനെ ഗ്രാം പോസിറ്റീവ് ബാക്റ്റീരിയയായി കണക്കാക്കുന്നു. എന്നാല്‍, കോശഭിത്തിയില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും മൈകോളിക് അമഌവും ഉള്ളതിനാല്‍ ഗ്രാം സ്‌റ്റെയ്ന്‍ ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രമേ നിറം പിടിക്കുകയുള്ളൂ. മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് ഉരുണ്ടു നീണ്ട ഒരു ബാക്റ്റീരിയയാണ്. ശക്തി കുറഞ്ഞ അണുനാശിനികളെയെന്ന പോലെ ഉണങ്ങി വരണ്ട അവസ്ഥയെയും ആഴ്ചകളോളം അതിജീവിക്കാന്‍ ഈ ബാക്റ്റീരിയയ്ക്ക് കഴിയും. പ്രകൃത്യാ അന്യകോശങ്ങള്‍ക്കുള്ളില്‍ മാത്രമേ വളരുന്നുള്ളുവെങ്കിലും പരീക്ഷണശാലകളില്‍ ടെസ്റ്റ് ട്യൂബില്‍ വളര്‍ത്തുന്നുണ്ട്.
പകരുന്ന വിധം
ശ്വാസകോശക്ഷയം ഉള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിയ്ക്കുമ്പോഴും രോഗാണു അടങ്ങിയ കണങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിയ്ക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40,000 ത്തോളം കണങ്ങള്‍ പുറത്തുവരുന്നു. ക്ഷയരോഗാണുവിന് അതിജീവനശേഷി കൂടുതലായതിനാല്‍ ഇത്തരത്തിലുള്ള ഒരു കണം കൊണ്ടുതന്നെ രോഗം പകരാം. ഒറ്റ ബാക്റ്റീരിയക്കു തന്നെ പുതിയതായി ക്ഷയരോഗം ഉണ്ടാക്കാനാകുമെന്നു മനസ്സിലാക്കിയിട്ടുണ്ട്.
ദീര്‍ഘകാലമായോ വളരെ കൂടിയ അളവിലോ സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗം വരുന്നതിനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. ക്ഷയരോഗമുള്ള ഒരാള്‍ പ്രതിവര്‍ഷം 10 മുതല്‍ 15 പേര്‍ക്ക് രോഗം പകര്‍ത്തുന്നുണ്ടെന്നാണ് കണക്ക് . രോഗസാന്ദ്രത കൂടുതലുള്ള പ്രദേശത്തു താമസിക്കുന്നവര്‍, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്പുകള്‍ എടുക്കുന്നവര്‍, ദരിദ്രജനവിഭാഗങ്ങള്‍, ആവശ്യത്തിന് വൈദ്യസേവനം ലഭിക്കാത്തവര്‍, ക്ഷയരോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ആരോഗ്യസേവന രംഗത്തുള്ളവര്‍ എന്നിവരും രോഗം പിടിപെടുന്നതിന് ഉയര്‍ന്ന സാധ്യതയുള്ളവരാണ്.
നിലവില്‍ രോഗമുള്ളവരില്‍ നിന്നു മാത്രമേ ക്ഷയരോഗം പകരുന്നുള്ളൂ. അതായത്, രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കിലും നിലവില്‍ രോഗം ഇല്ലാത്തവരില്‍ നിന്ന് രോഗം പകരുന്നില്ല. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത, അന്തരീക്ഷത്തിലെത്തുന്ന രോഗകാരിയായ സ്രവകണങ്ങളുടെ എണ്ണം, വായുസഞ്ചാരം, രോഗാണുവിന്റെ അതിജീവനശേഷി എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു. അതിനാല്‍, നിലവില്‍ രോഗമുള്ളയാളെ മറ്റുള്ളവരില്‍ നിന്നു മാറ്റി നിര്‍ത്തി ഫലപ്രദമായ ചികിത്സ നല്‍കുന്നതിലൂടെ രോഗപകര്‍ച്ചയുടെ ശൃംഖലയ്ക്ക് തടയിടാം. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകുന്നുവെങ്കില്‍ രണ്ടാഴ്ച കൊണ്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത അവസാനിയ്ക്കുന്നു.
രോഗനിര്‍ണയം
കഫത്തിലോ പഴുപ്പിലോ ക്ഷയരോഗാണു ഉണ്ടോ എന്നു നോക്കിയാണ് ക്ഷയരോഗനിര്‍ണയം നടത്തുന്നത്. ഇത് സാധ്യമാകാത്ത സാഹചര്യത്തില്‍ എക്‌സ്‌റേ അല്ലെങ്കില്‍ സ്‌കാനിങ് പരിശോധനയിലൂടെയോ തൊലിയ്ക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധനയിലൂടെയോ രോഗനിര്‍ണയം നടത്തുന്നു.ഇതിനെ മാന്റോ പരിശോധന (ങമിീtuഃ ഠലേെ)എന്നാണു പറയുന്നത്. കുത്തിവച്ച സ്ഥലത്ത് 48 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് രോഗബാധയുണ്ടൊ എന്ന് കണ്ടെത്തുന്നത്. ക്ഷയരോഗനിര്‍ണയത്തിലെ വൈഷമ്യമേറിയ ഘടകം ക്ഷയരോഗാണുവിന്റെ കള്‍ച്ചര്‍ (ബാക്റ്റീരിയയെ ലബോറട്ടറിയില്‍ വളര്‍ത്തിയുള്ള പരിശോധന) പ്രയാസമുള്ളതാണ് എന്നതാണ്. ക്ഷയരോഗാണുവിന്റെ വളര്‍ച്ചാ നിരക്ക് കുറവാണ് എന്നതാണ് ഇതിന് കാരണം. കഫമോ രക്തമോ ഈ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആഴ്ചകള്‍ സമയമെടുക്കും. പരിപൂര്‍ണമായ വൈദ്യപരിശോധനയില്‍ രോഗവിവരണം, ക്ലിനിക്കല്‍ പരിശോധന, നെഞ്ചിന്റെ എക്‌സ്‌റേ, ലബോറട്ടറി പരിശോധന, കള്‍ച്ചര്‍, തൊലിയ്ക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധന എന്നിവ ഉള്‍പ്പെടുന്നു. തൊലിയ്ക്കുള്ളിലേക്ക് ട്യൂബര്‍ക്കുലിന്‍ കുത്തിവച്ചുള്ള പരിശോധനയുടെ ഫലം അവലോകനം ചെയ്യുന്നത് പരിശോധനയ്ക്ക് വിധേയനായ വ്യക്തിക്ക് രോഗമുണ്ടാകാനുള്ള സാധ്യതകള്‍ കൂടി കണക്കില്‍ എടുത്തു വേണം.
ചികിത്സ
ക്ഷയരോഗാണുവിനെ നശിപ്പിയ്ക്കാന്‍ ശേഷിയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിയ്ക്കുന്നത്. ക്ഷയരോഗത്തിനെതിരെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകള്‍ റിഫാംപിസിന്‍, ഐസോനിയാസിഡ് എന്നിവയാണ്.

23 March 2013

മുന്നേനടന്നവര്‍

                 ശ്രീ വലീയ കേശവന്‍ വാഴുന്നവര്‍
             ശ്രീ കുഞ്ഞികേശവന്‍ വാഴുന്നവര്‍

              ശ്രീമതി രോഹിണി ടീച്ചര്‍