2013 ജൂണ്‍ 3
കോഴിക്കോട് : പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് നടത്തുന്ന സ്കൂള്‍
പ്രവേശനോല്‍സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിനു കോഴിക്കോട് മീഞ്ചന്ത
ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 10മണിക്ക് നടക്കും. വിദ്യാഭ്യാസ
മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്‌യും.
മന്ത്രി ഡോ.എം.കെ. മുനീര്‍ അധ്യക്ഷനായിരിക്കും. ജനകീയ പങ്കാളിത്തത്തോടെയാണ്
ഇത്തവണ പ്രവേശനോല്‍സവം. വിദ്യാലയങ്ങള്‍ക്കു പുറമേ ഗ്രാമപഞ്ചായത്ത്,
മുനിസിപ്പല്‍ കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് തലത്തിലും പ്രവേശനോല്‍സവം
സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന
കുട്ടികള്‍ക്ക് പ്രവേശന കിറ്റ് വിതരണം ചെയ്‌യും.
വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ പിടിഎ പ്രസിഡന്‍റുമാര്‍ക്ക് അയച്ചിട്ടുള്ള
കത്തുകള്‍ ഉള്‍പ്പെടുത്തി എസ്എസ്എ തയാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന
കൈപുസ്തകം എല്ലാ സ്കൂളിലും ഒരേ സമയം പ്രകാശനം ചെയ്‌യും.


No comments:
Post a Comment