5 June 2013

ജൂണ്‍ 5

 ഇന്ന്  ലോകപരിസ്ഥിതിദിനം
ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മയും നാളെയെക്കുറിച്ചുള്ള ആകുലതകളുമായാണ് ഓരോ പരിസ്ഥിതി ദിനാചരണവും  വന്നെത്തുന്നത്. അടുത്ത 365 ദിനരാത്രങ്ങളും വാക്കിലും പ്രവൃത്തിയിലും തീറ്റയിലും നിത്യവ്യവഹാരങ്ങളിലും പരിസ്ഥിതിയെ പരിഗണിക്കുന്ന ജീവിതശൈലികള്‍ തുടരാനായുള്ള ആഹ്വാനവുമായാണ് 1972 ലെ സ്റ്റോക്ക് ഹോം പരിസ്ഥിതി ഉച്ചകോടി മുതല്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള വേവലാതികള്‍ നിത്യേന കൂടിവരുന്ന ലോക പരിസ്ഥിതിയില്‍ നമ്മുടെ ആവാസത്തെ കൂട്ടായി സംരക്ഷിക്കാനും ഭൂമിയെ പരിഗണിച്ചുള്ള  പ്രവൃത്തികള്‍ മാത്രമേ നമ്മളോരോരുത്തരും നടപ്പിലാക്കൂ എന്ന് സ്വയം പ്രതിജ്ഞ ചെയ്യാനും അതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ കൂട്ടായി ചെറുക്കാനും വെറുക്കാനും ശക്തി സംഭരിക്കാനുള്ള അവസരം കൂടിയാണിത്.പരിസ്ഥിതിയോടുള്ള പ്രണയം യുഗാന്തരങ്ങള്‍ക്കപ്പുറത്തുള്ള സ്വാസ്ഥ്യജീവിതത്തിനായുള്ള പ്രതീക്ഷയാണ് മണ്ണിനോടുള്ള മമത. ശലഭത്തോടുള്ള കാരുണ്യം, കടലിനോടുള്ള പ്രണയം, കാടിന്റെ വില്ലി, നിലാവിന്റെ തണുപ്പ്, പുഴയുടെ ശുഭ്രത എല്ലാം എല്ലാം മനുഷ്യകുലത്തിന് തലമുറ കൈമാറി കിട്ടിയ പൈതൃക സ്വത്താണ് നാം അതിന്റെ പാലകരാവുക.
  കീഴൂര്‍ വി യു പി സ്ക്കൂളില്‍ പരിസ്ഥിതിദിനം ആചരിച്ചു.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ശ്രീധരന്‍ മാവിന്‍തൈ നട്ട് 
                    ഉല്‍ഘാടനം നിര്‍വഹിക്കുന്നു


 പിടിഎ പ്രസിഡന്റ് ശ്രീ വി പി പ്രേമരാജന്‍

ബിആര്‍സി ട്രൈനര്‍ ശ്രീ രതീഷ് മാസ്റ്റര്‍ ഇരിട്ടി ബിആര്‍സി



























 

No comments:

Post a Comment