പ്രവേശനോത്സവം 2013
കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല പ്രവേശനോത്സവം കീഴൂര്‍ വി യു പി സ്ക്കൂളില്‍ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ അബ്ദുള്‍ റഷീദ് ഉല്‍ഘാടനം നിര്‍വഹിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ നവാഗതര്‍ക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ കെ വിജയന്‍ "പ്രവേശനകിറ്റ് " വിതരണo ചെയ്തു. ഹെഡ് മിസ്ട്രസ് ഇന്‍ചാര്‍ജ് ശ്രീമതി കെ രാജലക്ഷമി സ്വാഗതവും ശ്രീ എം ശ്രീനിവാസന്‍ നന്ദിയും പറഞ്ഞ യോഗത്തില്‍ പിടിഎ പ്രസിഡന്റ് ശ്രീ വി പി പ്രേമരാജന്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ശ്രീമതി പി വി പ്രേമവല്ലി കൈപ്പുസ്തകം പ്രകാശനം ചെയ്തു. കുട്ടികള്‍ക്കുള്ള പാഠപ്പുസ്തക വിതരണ ഉല്‍ഘാടനം സ്ക്കൂള്‍ മാനേജര്‍ ശ്രീ കെ ഇ ദാമോദരന്‍ നായനാര്‍ നിര്‍വഹിച്ചു. ബിആര്‍സി ട്രൈനര്‍ ശ്രീമതി ബീന, എസ്ആര്‍ജി കണ്‍വീനര്‍ ശ്രീ ഇ ലക്ഷമണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അക്ഷരദീപം തെളീക്കല്‍, മധുരപലഹാര വിതരണം, വിളമ്പരഘോഷയാത്ര എന്നിവയും നടന്നു
No comments:
Post a Comment