കാട്ടുമൈന Hill Myna
സംസ്ഥാനം ... ഛത്തീസ്ഗഢ്, മേഘാലയ
ശാസ്ത്രനാമം Gracula Religiosa
ഛത്തീസ്ഗഢിന്റെയും
മേഘാലയുടെയും സംസ്ഥാനപക്ഷിയാണ്
കാട്ടുമൈന. ഈ
പക്ഷിക്ക് നമ്മുടെ മാടത്തയുമായി
ഏറെ സാദൃശ്യമുണ്ട്.
നമ്മുടെ
മാടത്ത നാട്ടുമൈനയാണെങ്കില്‍
ഇവള്‍ കാട്ടുമൈനയാണ്.
ഇവയ്ക്ക്
അല്പം വലിപ്പം കൂടുതലുണ്ടെന്നു
മാത്രം. ഇവയ്ക്ക്
തത്തയെക്കാളും നന്നായി
മനുഷ്യശബ്ദം അനുകരിക്കാന്‍
കഴിയും. കേരളത്തില്‍
ഇക്കൂട്ടര്‍ കിന്നരിമൈന
കരിന്തലക്കാളി ചാരത്തലക്കാളി
ഗരുഡന്‍ ചാരക്കാളി പുള്ളിമൈന
എന്നിങ്ങനെ ചെറീയ വ്യത്യാസത്തില്‍
കണ്ടുവരുന്നു.
ചെറുപ്രാണികളെ
പിടിച്ചു തിന്നുമെങ്കിലും
ഇവയുടെ മുഖ്യാഹാരം ഫലങ്ങള്‍
തന്നെയാണ്.ഇരതേടുന്നതും
കൂടുണ്ടാക്കുന്നതും വലീയ
മരങ്ങളിലാണ്. ഒരുതവണ
രണ്ടോ മൂന്നോ മുട്ടകളാണിടാറ്.

No comments:
Post a Comment