പകലും രാത്രിയും
സമം ആകുന്ന ദിനം എന്നാണു വിഷു
എന്ന പദത്തിന് അര്‍ത്ഥം.
ആണ്ടില്‍ രണ്ടു
പ്രാവശ്യം വിഷു ഉണ്ട് തുലാം
ഒന്നിനും ,മേടം
ഒന്നിനും ഇതില്‍ മേടം ഒന്നിന്
ആണ് നാം ആചരിക്കുന്നത് .
സംക്രമങ്ങളില്‍
പ്രധാനം മേട സംക്രമമാണ്.
മേട സംക്രമം അത്യന്തം
പുണ്യവും ആണ്.സൂര്യന്‍
ഒരു രാശിയില്‍ നിന്നും അടുത്ത
രാശിയിലേക്ക് പോകുന്നതിനെ
ആണ് സംക്രമം എന്ന് പറയുന്നത്
.സംക്രമം പകല്‍
ആണെങ്കില്‍ പിറ്റേ ദിവസം
സംക്രമണ ദിനമായി ആചരിക്കുന്നു
.വസന്തകാലം
ഉത്സവമാണ്. വസന്തകാലം
ഋതുക്കളില്‍ വെച്ച് ഏറ്റവും
ശ്രേഷ്ട്ടവുമാണ് .കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങ, നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങ്ങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുനതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ് ,ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും,ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വര്‍ഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ അടച്ച് എണീറ്റ് കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും ,ഇത് പ്രകൃതി മാതാവിനെ പൂജിക്കുനതിനു തുല്യമാണ് .
വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു .
കണിഒരുക്കല്‍, കൈനീട്ടം, പടക്കം ,സദ്യ ,ക്ഷേത്ര ദര്‍ശനം,വിഷു വിളക്ക് എന്നിങ്ങനെ പല ആചാരങ്ങള്‍ ഉണ്ട് .കാവുകളിലും ക്ഷേത്രങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക് ,വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത് .
ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങ്ങളെ മാനസികമായി പ്രാപ്തരാക്കുന്നു. വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത് .
വിഷുവിനെ
സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.
അഹങ്കാരിയും അത്യന്തം
ശക്തനുമായ നരകാസുരന്റെ ഉപദ്രവം
സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍,
ഗരുഡനും,
സത്യഭാമയുമൊത്ത്
ഗരുഡാരൂഢനായി പ്രാഗ്
ജോതിഷത്തിലേക്ക് പ്രവേശിച്ചു.
നരകാസുരന്‍റെ നഗരമാണ്
പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന്
നഗരത്തിന്‍റെ ഉപരിതലത്തില്‍
കൂടി ചുറ്റിപ്പറന്ന്
നഗരസംവിധാനങ്ങളെല്ലാം
നേരില്‍ക്കണ്ട് മനസ്സിലാക്കി.
അതിനുശേഷം യുദ്ധമാരംഭിച്ചു.
ശ്രീകൃഷ്ണനും
സത്യഭാമയും ഗരുഡനും അസുരന്മാരോട്
യുദ്ധം ചെയ്തു. മുരന്‍,
താമ്രന്‍,
അന്തരീക്ഷന്‍,
ശ്രവണന്‍, വസു
വിഭാസു, നഭസ്വാന്‍,
അരുണന്‍ ആദിയായ
അസുര പ്രമുഖരെയെല്ലാം അവര്‍
നിഗ്രഹിച്ചു.
സമൃദ്ധിയുടെ
കൈനീട്ടം
വിഷുവിന്
കാരണവന്മാര്‍ നല്‍കുന്ന
സമ്മാനമാണ് വിഷുക്കൈനീട്ടം.
ഇതും ഒരു വര്‍ഷത്തെ
സമൃദ്ധിയുടെ സൂചകമായി
കാണുന്നവരുണ്ട്. കുടുംബസ്വത്തിന്‍റെ
ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി
വീതിച്ചു നല്‍കുന്നു എന്നതിന്‍റെ
പ്രതീകമാണ് വിഷുക്കൈനീട്ടമെന്ന്
ചില സാമൂഹിക ശാസ്ത്രജ്ഞര്‍
വിലയിരുത്തുന്നു. അച്ഛനോ
മുത്തശ്ശനോ അമ്മാവനോ വീട്ടിലെ
മുതിര്‍ന്നവരോ ആണ് കൈനീട്ടം
നല്‍കുക. കണി
ഉരുളിയിലെ നെല്ലും അരിയും
കൊന്നപ്പൂവും സ്വര്‍ണ്ണവും
ചേര്‍ത്തുവേണം വിഷുക്കൈനീട്ടം
നല്‍കാന്‍. നാണയമാണ്
കൈനീട്ടമായി നല്‍കുക

No comments:
Post a Comment