20 April 2013

കല

മോഹിനിയാട്ടം


ക്ഷേത്രസംസ്കാരത്തിന്റെ തണലില്‍ കേരളത്തില്‍ തഴച്ചുവളര്‍ന്ന ലാസ്യപ്രധാനമായ ശ്രേഷ്ഠകലാരൂപമാണ് മോഹിനിയാട്ടം. സൗന്ദര്യാതിരേകം കൊണ്ടും ഹവഭാവാദി ഭംഗികൊണ്ടും മനോമോഹിനികളായ നര്‍ത്തകിമാര്‍ ആടുന്നതുകൊണ്ടാണ് ഇതിന് ‘മോഹിനിയാട്ടം’ എന്ന പേരുവന്നത്. കേരളത്തിന്റെ സ്വന്തം ശാസ്ത്രീയ നൃത്തമായി ഉയര്‍ന്നിരിക്കുന്ന മോഹിനിയാട്ടത്തിന് ചില നാടോടിനൃത്തങ്ങളോട് വിദൂരബന്ധമുണ്ട്.കേരളീയ ക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് മോഹിനിയാട്ടം. ഈശ്വരാരാധനക്കുള്ള ഒരു മാര്‍ഗം എന്നനിലക്കാണ് ഇത് വളര്‍ന്നുവന്നത്.      ദേവദാസി നൃത്തത്തെ പരിഷ്കരിച്ച് മോഹിനിയാട്ടമെന്ന പേരില്‍ പുതുജീവന്‍ നല്‍കിയത് തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളാണ്. കൈമുദ്രകള്‍ ഉപയോഗിച്ചുള്ള അഭിനയമാണ് പ്രധാനം. മൃദംഗം, വയലിന്‍, പുല്ലാങ്കുഴല്‍, വീണ, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങളാണ് ഇതിന്റെ പക്കമേളത്തില്‍ കാണുക. ചെറിയ ബ്ളൗസ്, സ്വര്‍ണക്കരയുള്ള സാരി, നാഗഫണ ധമ്മില്ലം എന്നിവയാണ് വേഷങ്ങള്‍. ഇന്ന് കേരള കലാമണ്ഡലത്തിലെ ഒരു പ്രധാന പാഠ്യവിഷയമാണ് മോഹിനിയാട്ടം.

17 April 2013

state bird

കാട്ടുമൈന Hill Myna
സംസ്ഥാനം ... ഛത്തീസ്ഗഢ്, മേഘാലയ
ശാസ്ത്രനാമം  Gracula Religiosa

                ഛത്തീസ്ഗഢിന്റെയും മേഘാലയുടെയും സംസ്ഥാനപക്ഷിയാണ് കാട്ടുമൈന. ഈ പക്ഷിക്ക് നമ്മുടെ മാടത്തയുമായി ഏറെ സാദൃശ്യമുണ്ട്. നമ്മുടെ മാടത്ത നാട്ടുമൈനയാണെങ്കില്‍ ഇവള്‍ കാട്ടുമൈനയാണ്. ഇവയ്ക്ക് അല്പം വലിപ്പം കൂടുതലുണ്ടെന്നു മാത്രം. ഇവയ്ക്ക് തത്തയെക്കാളും നന്നായി മനുഷ്യശബ്ദം അനുകരിക്കാന്‍ കഴിയും. കേരളത്തില്‍ ഇക്കൂട്ടര്‍ കിന്നരിമൈന കരിന്തലക്കാളി ചാരത്തലക്കാളി ഗരുഡന്‍ ചാരക്കാളി പുള്ളിമൈന എന്നിങ്ങനെ ചെറീയ വ്യത്യാസത്തില്‍ കണ്ടുവരുന്നു. ചെറുപ്രാണികളെ പിടിച്ചു തിന്നുമെങ്കിലും ഇവയുടെ മുഖ്യാഹാരം ഫലങ്ങള്‍ തന്നെയാണ്.ഇരതേടുന്നതും കൂടുണ്ടാക്കുന്നതും വലീയ മരങ്ങളിലാണ്. ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണിടാറ്.

14 April 2013

വിഷു

ഏവര്‍ക്കും വി യു പി എസ്സിന്റെ സമൃദ്ധിനിറഞ്ഞ വിഷു ആശംസകള്‍ ..........................
          പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം. ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് .
     സംക്രമങ്ങളില്‍ പ്രധാനം മേട സംക്രമമാണ്. മേട സംക്രമം അത്യന്തം പുണ്യവും ആണ്.സൂര്യന്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രമം എന്ന് പറയുന്നത് .സംക്രമം പകല്‍ ആണെങ്കില്‍ പിറ്റേ ദിവസം സംക്രമണ ദിനമായി ആചരിക്കുന്നു .വസന്തകാലം ഉത്സവമാണ്. വസന്തകാലം ഋതുക്കളില്‍ വെച്ച് ഏറ്റവും ശ്രേഷ്ട്ടവുമാണ് .
കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങ, നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങ്ങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുനതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ് ,ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും,ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വര്‍ഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ അടച്ച് എണീറ്റ്‌ കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും ,ഇത് പ്രകൃതി മാതാവിനെ പൂജിക്കുനതിനു തുല്യമാണ് .
              വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു .
കണിഒരുക്കല്‍, കൈനീട്ടം, പടക്കം ,സദ്യ ,ക്ഷേത്ര ദര്‍ശനം,വിഷു വിളക്ക് എന്നിങ്ങനെ പല ആചാരങ്ങള്‍ ഉണ്ട് .കാവുകളിലും ക്ഷേത്രങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക് ,വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത് .
      ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങ്ങളെ മാനസികമായി പ്രാപ്തരാക്കുന്നു. വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത് .
        വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്‍റെ നഗരമാണ് പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന് നഗരത്തിന്‍റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു.
സമൃദ്ധിയുടെ കൈനീട്ടം
വിഷുവിന് കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്. കുടുംബസ്വത്തിന്‍റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്‍റെ പ്രതീകമാണ് വിഷുക്കൈനീട്ടമെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. നാണയമാണ് കൈനീട്ടമായി നല്‍കുക

11 April 2013

STATE BIRD

നാകമോഹന്‍  (Paradise Fly Catcher)

സംസ്ഥാനം .....മധ്യപ്രദേശ്

        ശാസ്ത്രനാമം   Terpsiphone Paradisi

മധ്യപ്രദേശിന്റെ സംസ്ഥാന പക്ഷിയാണ് നാകമോഹന്‍. ഇതിന്റെ വാല് ഏറെ ആകര്‍ഷണീയമാണ്. സെപ്റ്റംബര്‍ മുതല്‍ മെയ് വരെ ഈ പക്ഷിയെ കേരളത്തില്‍ കാണാറുണ്ട്. നാകമോഹന് റിബണ്‍ ബേഡ് എന്നും റോക്കറ്റ് ബേഡ് എന്നും പേരുണ്ട്. ഇവയുടെ പേരില്‍ സൂചിപ്പിക്കുന്നതുപോലെ പറന്ന് നടക്കുന്ന കീടങ്ങളെ പറന്ന് ചെന്ന് പിടിക്കുന്നതാണ് ഇവയുടെ ഭക്ഷണരീതി. ഇവയുടെ പെണ്‍പക്ഷികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശരീരത്തിന് വെള്ള നിറമില്ല. പകരം താടിയും തൊണ്ടയും ചാരനിറവും ശരീരത്തിന്റെ മേല്‍ഭാഗത്തിന് ചെമ്പിച്ച തവിട്ടുനിറവുമാണ്.

10 April 2013

തകഴി ശിവശങ്കരപ്പിള്ള


                    രമണനോളം മലയാളികള്‍ മനസ്സില്‍ കൊണ്ട് നടന്ന മറ്റൊരു പ്രണയ കഥയുണ്ട്. കറുത്തമ്മയെ പ്രണയിച്ച പരീക്കുട്ടിയുറെ കഥ. കടല്‍ എന്ന സത്യവും പ്രണയം എന്ന കാല്പനികതയും മിത്തുകളും കൂട്ടിയിണക്കി മെനെഞ്ഞെടുത്ത കരുത്തുറ്റ കഥ" ചെമ്മീന്‍". അത് മലയാളി കൊണ്ടാടി. അതോടൊപ്പം തകഴിയെന്ന അനശ്വരനായ എഴുത്തുകാരനെയും.

1912 ഏപ്രില്‍ 17 നു ജനിച്ച അദ്ദേഹം പതിമൂന്നാം വയസ്സിലാണ് ആദ്യ കഥ എഴുതുന്നത്‌.തുടര്‍ന്ന് നൂറുകണക്കിന് കഥകളും പതിയെ നോവലിന്റെ ലോകത്തേക്കും കടന്നു ഇടതു പക്ഷത്തില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും കേന്ദ്ര കേരളസാഹിത്യ അക്കടമികളിലുംപ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

ഇരുപത്തി ഒന്ന്കഥാ സമാഹാരങ്ങളിലായി ഇരുനൂറോളം കഥകള്‍, മുപ്പത്തി ഒന്‍പതു നോവലുകള്‍, ഒരു നാടകം, ഒരു യാത്ര വിവരണം, മൂന്നു ആത്മ കഥകള്‍ അങ്ങനെ ബൃഹത്തായതാണ് തകഴിയുടെ സാഹിത്യസഞ്ചയം. 1934ലെ ത്യാഗത്തിന്റെ പ്രതിഫലം എന്ന കൃതിയാണ് ആദ്യമായി തകഴി എഴുതിയ നോവല്‍.

ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍, ചെമ്മീന്‍, രണ്ടിടങ്ങഴി, ഔസേപ്പിന്റെ മക്കള്‍ തെണ്ടി വര്‍ഗ്ഗം എന്നിവ വളരെ ശ്രദ്ധിക്കപ്പെട്ട നോവലുകളാണ്. വെള്ളപ്പൊക്കത്തില്‍, നിത്യകന്യക, തസീല്‍ദാരുടെ അച്ഛന്‍, രണ്ടു തെണ്ടികള്‍, മാഞ്ചുവട്ടില്‍, പാതിവൃത എന്നിവ ശ്രദ്ധിക്കപ്പെട്ട കഥകളാണ്.

നിത്യ ജീവിതത്തില്‍ കണ്ടുമുട്ടിയ കഥാപത്രങ്ങളാണ് തകഴിയുടെ തൂലികക്ക് ബലം നല്‍കിയത്. സാമ്പത്തിക സാമൂഹിക അസമത്ത്വങ്ങളും വേദനിക്കുന്നവരുടെ രാഷ്ട്രീയവും എല്ലാം തന്റെ രചനകളില്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലുണ്ടായ സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു.

നിരവധി പുരസക്കരങ്ങളും അദ്ദേഹത്തെ തേടിയെത്തി.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ( ചെമ്മീന്‍ 1958 ),കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഏണിപ്പടികള്‍ 1965) വയലാര്‍ അവാര്‍ഡ് (കയര്‍, 1980 ), കൂടാതെ സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം(1984 ) എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

1999 ഏപ്രില്‍ 10ന് മലയാളത്തിലെ ആ മഹാപ്രതിഭ അക്ഷരങ്ങളുടെ ലോകത്ത് നിന്നും യാത്രയായി.

8 April 2013

മറക്കാതിരിക്കാം

  പ്രകൃതി നമുക്ക് വെള്ളം, വായു, വെളിച്ചം, കാറ്റ്, ഭക്ഷണം, മഴ  എന്നിവയെല്ലാം തരുന്നുവെങ്കില്‍ അതിന് നമുക്ക് മരുന്നു തരാനും കഴിയും. മറ്റുള്ളവ തിരിച്ചറിഞ്ഞപോലെ ഈ മരുന്നും നാം തിരിച്ചറിയണം

നിങ്ങള്‍ ഇവരെ സംരക്ഷിക്കുക ......                ഇവര്‍ നിങ്ങളെയും സംരക്ഷിക്കും
                                   ത്രിമൂര്‍ത്തികള്‍
    

    ഈ ചെടികള്‍ വെറും മരുന്നല്ല അര്‍ബുദത്തിനുള്ള മരുന്ന്
 if you are a cancer patient  please try these wonderful medicines

4 April 2013

കലകള്‍

കുമ്മാട്ടിക്കളി




തൃശൂര്‍, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു കലാപ്രകടനമാണ് കുമ്മാട്ടിക്കളി. ഓണക്കാലത്തെ ഒരു വിനോദമായിട്ടാണ് തൃശൂര്‍ ജില്ലയില്‍ കുമ്മാട്ടിക്കളിയെ പരിഗണിക്കുന്നത്. എന്നാല്‍ പാലക്കാട് ജില്ലയില്‍ ഭഗവതിയെ പ്രീതിപ്പെടുത്താനാണ് മകരം, കുംഭം മാസങ്ങളില്‍ കുമ്മാട്ടിക്കളി നടത്താറ്.

 
        കുമ്മാട്ടിക്കളിയെ ഒരു കാര്‍ഷികോത്സവമായും പരിഗണിക്കുന്നുണ്ട്. ‘തള്ള’ എന്ന കഥാപാത്രമാണ് കുമ്മാട്ടിയിലെ പ്രധാന വേഷം. പതിനഞ്ചു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളാണ് കുമ്മാട്ടി കൊട്ടുന്നത്. കൊട്ടും പാട്ടുമായി മുതിര്‍ന്നവരും ഉണ്ടാകും. എന്നാല്‍, സ്ത്രീകള്‍ പങ്കെടുക്കാറില്ല. തള്ളക്കുമ്മാട്ടി, ശിവന്‍, ശ്രീകൃഷ്ണന്‍,ഹനുമാന്‍,കിരാത മൂര്‍ത്തി, കാട്ടാളന്‍, നാരദന്‍, ദാരികന്‍ എന്നീ കഥാപാത്രങ്ങളാണ് കുമ്മാട്ടിയില്‍ ഉള്ളത്. ഇവരെല്ലാം പൊയ്മുഖ വേഷങ്ങളുമായാണ് രംഗത്തെത്തുന്നത്. കമുകിന്‍ പാളകൊണ്ടാണ് പൊയ്മുഖങ്ങള്‍ ഉണ്ടാക്കുക. കുമ്മാട്ടി എന്ന ഒരുതരം പുല്ല് ദേഹത്ത് വച്ച് കെട്ടിയാണ് കുമ്മാട്ടിക്കളി കളിക്കുന്നത് അതുകൊണ്ടാവാം ഈ കളിക്ക് കുമ്മാട്ടിക്കളി എന്ന പേരുവന്നത്.